ലോക പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജെനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ എന്നതാണ് 2011-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.2013 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന് യു.എൻ.ഇ.പി നിർദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക .
പരിസ്ഥിതിദിന സന്ദേശങ്ങൾ
2014 | നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not at the sea level) |
2013 | ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save) |
2012 | ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?) |
2011 | വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് |
2010 | അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി |
2009 | നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ |
2008 | ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് |
2007 | മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം |
2006 | കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands) |
2005 | നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet) |
2004 | ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive) |
2003 | വെള്ളം, അതിനുവേണ്ടി 2000കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it) |
2002 | ഭൂമിക്കൊരവസരം നൽകുക (Give Earth a Chance) |
2001 | ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) |
2000 | 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം |
പരിപാടികളോടൊപ്പം തൃകൈപ്പറ്റ ഗവ: ഹൈസ്കൂളും
ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.
പരിപാടികൾ
No comments:
Post a Comment