scroll

വായനാവാരം (ജൂണ്‍ 19-25)

Wednesday 10 June 2015

വായനാവാരം

വായനാവാരം (ജൂണ്‍ 19-25)

     വിദ്യാഭ്യാസ വകുപ്പ് 1996 മുതല്‍ ജൂണ്‍ 19-ന് വായന ദിനമായും  ജൂണ്‍ 19 മുതല്‍  25  വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളത്തിലെ വിദ്യാലയങ്ങളില്‍ ആചരിക്കുന്നുമലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും,കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്
 1909 മാര്‍ച്ച് 1-ന് കോട്ടയം ജില്ലയില്‍ ജനിച്ച അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച്‌ ജന്മനാട്ടില്‍ 'സനാതനധര്‍മം'വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂല്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലയില്‍ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായിഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചുനിരക്ഷരതാനിർമാർജനത്തിനായി 1977 ല്‍ കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED:കാന്‍ഫെഡ്:: Kerala Non formal Education) രൂപം നല്‍കി.
     അദ്ദേഹത്തിന്റെ നേതൃത്വത്തില്‍'വായിച്ചുവളരുകചിന്തിച്ചു വിവേകം നേടുക'എന്ന മുദ്രാവാക്യവുമായി 1970-ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ സാസ്കാരിക യാത്ര നടത്തി മലയാളിയെ വായനയുടെ മഹത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

വായനാ വാരം - സ്കൂളില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍
1.     ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും പത്രങ്ങളുടേയും പ്രദര്‍ശനം.
2.     സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം
3.     രാമായണംമഹാഭാരതംഭാഗവതംഭഗവദ്ഗീതബൈബിള്‍ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തല്‍
4.     സ്കൂള്‍ ലൈബ്രറി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന വായനാ മത്സരം
5.     വായനയും വിദ്യാഭ്യാസവും വിഷയമാക്കുന്ന സെമിനാര്‍
6.     വായനയേയും പുസ്തകങ്ങളേയും സ്നേഹിച്ച പ്രമുഖരായ മലയാളികളെ കണ്ടെത്താം,പരിചയപ്പെടാം
7.     തെരഞ്ഞടുത്ത കവിതകളും,കഥകളും അവതരിപ്പിക്കുന്ന കവിതയരങ്ങ്,കഥയരങ്ങ്
8.     മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സാഹിത്യക്വിസ് (ക്വിസിന് ആവശ്യമായ ചോദ്യപേപ്പര്‍ എസ് ഐ ടി സി ഫോറം തയ്യാറാക്കി നല്‍കുന്നതാണ്.ക്ലാസ് തലത്തില്‍ ക്വിസ് മല്‍സരം നടത്തുന്നതിന് ചോദ്യപേപ്പറുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ ഞങ്ങള്‍ക്ക് മെയില്‍ ചെയ്താല്‍ 21-ന് രാവിലെ നിങ്ങളുടെ സ്കൂളിലേക്ക് ചോദ്യപേപ്പര്‍ സ്കൂള്‍ മെയിലിലേക്ക് അയച്ച് നല്‍കുന്നതാണ് )
9.     ക്ലാസ് തലത്തില്‍ പ്രശസ്തരായ മലയാള സാഹിത്യകാരന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കി അവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക
10.                        ക്ലാസ് തല കയ്യെഴുത്ത് മാസിക തയ്യാറാക്കല്‍
11.                        പുസ്തക നിരൂപണം          (സ്കൂള്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി

പ്രഭാത ഭക്ഷണം പരിപാടി





പരിസ്ഥിതി ദിനാഘോഷം 2015









പ്രവേശനോത്സവം -2015

പ്രവേശനോത്സവ റാലി

പ്രവേശനോത്സവ റാലി നെല്ലിമാളം കവലയില്‍

പ്രവേശനോത്സവ റാലി

പ്രവേശനോത്സവം സ്വാഗത ഭാഷണം-പി.റ്റി.എ പ്രസിഡന്‍റ്

പ്രവേശനോത്സവം ഉത്ഘാടന പ്രസംഗം  ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റംലാ കുഞ്ഞാപ്പ

പ്രവേശനോത്സവം-അക്ഷരദീപം തെളീയ്ക്കുന്നു.

ഒന്നാം ക്ളാസ്സ്


പ്രവേശനോത്സവം- ഹെഡ് മാസ്റ്റര്‍ ഭദ്രദീപം കൊളുത്തുന്നു.
പ്രവേശനോത്സവം- ഹെഡ് മിസ്ട്രസ് ഗ്രെസി.വി.എം ആശംസ


പ്രവേശനോത്സവം ഉത്ഘാടനം  മേപ്പാടി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റംലാ കുഞ്ഞാപ്പ.

പ്രവേശനോത്സവം പായസ വിതരണം.